ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്/ ഡെപ്യൂട്ടേഷന് അപേക്ഷിക്കാം

Share:
 
തിരുവനന്തപുരത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
    ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികയിലോ, ടൈപ്പിസ്റ്റ്/ കംപ്യൂട്ടര്‍ അസിസ്റ്റന്റ്  തസ്തികയിലോ ജോലി നോക്കുന്ന, സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദവും കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച സ്ഥാപനത്തില്‍ നിന്നുമുള്ള ഡാറ്റാ എന്‍ട്രി സര്‍ട്ടിഫിക്കറ്റും ഉള്ള ഉദ്യോഗസ്ഥര്‍ക്ക്, ഉചിതമാര്‍ഗേണ മെയ് 16 നകം സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍, കോര്‍പ്പറേഷന്‍ ഓഫീസ് സമുച്ചയം, എല്‍.എം.എസ്. ജംഗ്ഷന്‍, തിരുവനന്തപുരം – 695 033 എന്ന വിലാസത്തില്‍ അപേക്ഷിക്കാം.
Share: