ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍
കൊച്ചി: എറണാകുളം മഹാരാജാസ് ഓട്ടോണമസ് കോളേജിലെ യു.ജി/പി.ജി സെമസ്റ്റര്‍ പരീക്ഷകള്‍ സംബന്ധീച്ച ജോലികള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-ഏഴ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍-രണ്ട്, ഓഫീസ് അറ്റന്‍ഡന്റ്-രണ്ട് തസ്തികകളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്കായി നവംബര്‍ 10-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.
താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11-ന് അഭിമുഖത്തിന് ഹാജരാകണം.
യോഗ്യത സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, ബന്ധപ്പെട്ട വിഷയത്തിലുളള ഡിഗ്രി/ഡിപ്ലോമ,
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍- അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ഡിഗ്രി/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം.
ഓഫീസ്് അറ്റന്‍ഡന്റ്- പ്ലസ് ടു/തത്തുല്യ യോഗ്യത കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഓട്ടോണമസ് കോളേജുകളിലെ പരീക്ഷാ സെക്ഷനുകളില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.
വിശദ വിവരങ്ങള്‍ക്ക്: principal@maharajas.ac.in
0484-2352838, 2363038 നമ്പരിലും അറിയാം.