ദിവസവേതനാടിസ്ഥാനത്തിൽ നിയമനം
കൊല്ലം : സാംസ്കാരിക വകുപ്പിൻറെ കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ താഴെ പറയുന്ന തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് നിർദിഷ്ട യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
1. ഇലക്ട്രിഷ്യൻ കം പ്ലംബർ
യോഗ്യത : ഇലക്ട്രിക്കൽ എൻജിനിയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ഇവരുടെ അഭാവത്തിൽ നിശ്ചിത ട്രേഡിൽ ഐ.റ്റി.ഐ യിൽ നിന്നും പാസായ 18 മാസ സർട്ടിഫിക്കറ്റ് കോഴ്സും പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികളിലുള്ള മുൻ പരിയചയവും..
2 . എ.സി പ്ലാൻറ് ഓപ്പറേറ്റർ
യോഗ്യത: മെക്കാനിക്കൽ ഡിപ്ലോമയും ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്ങിൽ 2 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഇവരുടെ അഭാവത്തിൽ നിശ്ചിത ട്രേഡിൽ ഐ.റ്റി.ഐ യിൽ നിന്നും പാസായ 18 മാസ സർട്ടിഫിക്കറ്റ് കോഴ്സ്/ മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്ങും 5 വർഷ പ്രവൃത്തി പരിച യവും.
3, ഇലക്ട്രോണിക്സ് ടെക്നീഷ്യൻ
യോഗ്യത: ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ഇവരുടെ അഭാവത്തിൽ നിശ്ചിത ട്രേഡിൽ ഐ.റ്റി.ഐ യിൽ നിന്നും പാസായ 18 മാസ സർട്ടിഫിക്കറ്റ് കോഴ്സും ഇലക്ട്രോണിക്സ് ജോലികളിലുള്ള മുൻപരിചയവും .
4. ഗാർഡനർ
യോഗ്യത: 7-ാം ക്ലാസിൽ താഴെ വിദ്യാഭ്യാസ യോഗ്യതയും ഗാർഡനിങ്ങിൽ ഏതെങ്കിലും ലിമിറ്റഡ് കമ്പനികളിലോ സർക്കാർ ഡിപ്പാർട്ട്മെൻറു കളിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയവും .
പ്രായപരിധി : 50 വയസ്.
എഴുത്തു പരീക്ഷയുടെയും ഇൻറെർവ്യൂവിൻറെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പൂരിപ്പിച്ച അപേക്ഷ, സാംസ്കാരിക വകുപ്പധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം – 23, എന്ന വിലാസത്തിൽ ആഗസ്റ്റ് 31 നകം ലഭ്യമാക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 0471-2478193, ഇ-മെയിൽ: culturedirectoratec@gmail.com