സോഫ്റ്റ്‌വെയര്‍ വികസന പരിശീലനം

Share:

കൊച്ചി: സൈബര്‍ശ്രീ, സി-ഡിറ്റ് നടത്തുന്ന സോഫ്റ്റ്‌വേയര്‍ വികസന പരിശീലനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്തുവച്ച് നടത്തുന്ന 7 മാസത്തെ പരിശീലനത്തിന് പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും. അപേക്ഷകര്‍ 20-നും 26-നും മദ്ധ്യേ പ്രായമുള്ളവരും കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ എം.സി.എ/എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയവരുമായിരിക്കണം വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കററുകളുടെ ശരിപകര്‍പ്പ് സഹിതം അപേക്ഷകള്‍ ഏപ്രില്‍ 13- ന് സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, T.C.81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ലഭിക്കണം. പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും ഇ-മെയില്‍ ചെയ്യാം. cybersritraining@gmail.com ഫോണ്‍ഃ 0471 2323949

Share: