മെൻററിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ഉന്നതിക്കും തൊഴില്‍ നേരിടുന്നതിനും വേണ്ടിയുളള പ്രത്യേക സഹായ പദ്ധതിയായ മെൻററിങ് പ്രോഗ്രാമിലേക്ക് സൈബര്‍ശ്രീ, സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുളള മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം എന്നീ മേഖലകളില്‍ പ്രത്യേകം പരിശീലനം നല്‍കും.
അപേക്ഷകര്‍ 25 വയസ് കഴിയാത്തവരായിരിക്കണം. എസ്.എസ്.എല്‍.സി പാസായവര്‍ക്കും പ്ലസ് ടു, ഡിഗ്രി, എന്‍ജിനീയറിംഗ്, ഡിപ്ലോമ എന്നിവയില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം.
ഏപ്രില്‍ ആദ്യം തിരുവനന്തപുരത്ത് മണ്ണന്തല അംബേദ്കര്‍ ഭവനില്‍ ആരംഭിക്കുന്ന മൂന്നു മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപന്റായി ലഭിക്കും. അപേക്ഷിക്കേണ്ട വിലാസം: സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടി.സി81/2964, തൈക്കാട് പി.ഒ തിരുവനന്തപുരം -695014. വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നതിനുളള ശരിപകര്‍പ്പും പൂരിപ്പിച്ച അപേക്ഷയും മാര്‍ച്ച് 28ന് മുമ്പ് ലഭിക്കണം. അപേക്ഷകള്‍ cybersritraining@gmail.com എന്ന വിലാസത്തിലേക്ക് ഇ മെയില്‍ അയയ്ക്കാം. ഫോണ്‍: 0471 2323949.