സൈബര്‍ സെക്യൂരിറ്റി കോഴ്സ് : അപേക്ഷ ക്ഷണിച്ചു
ആഭ്യന്തര സുരക്ഷയെയും പോലീസിനെയും കുറിച്ചു പഠിക്കാൻ ഗുജറാത്ത് സർക്കാർ സ്ഥാപിച്ച രക്ഷാ ശക്തി യൂണിവേഴ്സിറ്റിയിൽ ബിടെക് കോഴ്സു മുതൽ പിജി കോഴ്സുകൾക്കു വരെ അപേക്ഷിക്കാം.
ബിടെക്: സൈബർ സെക്യൂരിറ്റിയിൽ സ്പെഷലൈസേഷനോടു കൂടിയ നാലു വർഷത്തെ ബിടെക് കോഴ്സിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. വാർഷിക ട്യൂഷൻ ഫീസ് 40,000 രൂപ.
ബിഎ: സെക്യൂരിറ്റി മാനേജ്മെന്റിൽ ബിഎ കോഴ്സിന് ഏതെങ്കിലും വിഷയത്തിൽ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. വാർഷിക ട്യൂഷൻ ഫീസ് 10,000 രൂപ.
എംഎ: ക്രിമിനോളജി, പോലീസ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ എംഎ കോഴ്സിന് ബിരുദധാരികൾക്ക് അപേക്ഷിക്കാം. വാർഷിക ട്യൂഷൻ ഫീസ് 30,000 രൂപ.
അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 30.
കൂടുതൽ വിവരങ്ങൾക്ക് : www.rsu.ac.in