സി.എസ്.ആര്‍ ടെക്‌നിഷ്യന്‍ ഗ്രേഡ് -2 ഒഴിവ്

247
0
Share:
മലപ്പുറം ജില്ലയില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി, എസ് സി പ്രയോറിറ്റി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സംവരണം ചെയ്ത സി.എസ്.ആര്‍ ടെക്‌നിഷ്യന്‍ ഗ്രേഡ്-2 തസ്തികയില്‍ രണ്ട് താല്കാലിക ഒഴിവുകളുണ്ട്.
എസ്. എസ്. എല്‍. സി പാസായിരിക്കണം. ഇന്‍സ്ട്രമെന്റ് മെക്കാനിക്ക്/മെഡിക്കല്‍ ഇലക്‌ട്രോണിക് ടെക്‌നോളജിയില്‍ എന്‍.ടി.സി യും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് സി.എസ്.ആര്‍ ടെക്‌നോളജിയില്‍ ഒരു വര്‍ഷത്തെ അപ്രന്റിഷിപ്പ് കോഴ്‌സും ചെയ്തിരിക്കണം. 2018 ജനുവരി ഒന്നിന് 18-41 വയസ് (നിയമാനുസൃത ഇളവ് ലഭിക്കും.) 19000-43600 ആണ് ശമ്പളം.
യോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഒക്‌ടോബര്‍ എട്ടിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.
Share: