സിഎസ്ആര്‍ ടെക്‌നീഷ്യന്‍ നിയമനം

169
0
Share:

മലപ്പുറം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സി.എസ്.ആര്‍ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

ഇന്‍സ്ട്രുമെൻറ് മെക്കാനിക്ക്/ മെഡിക്കല്‍ ഇലക്ട്രോണിക് ടെക്‌നോളജിയില്‍ എന്‍.ടി.സി, സര്‍ക്കാര്‍ നടത്തിപ്പിലുള്ള അംഗീകൃത സ്ഥാപനത്തില്‍ നിന്ന് സി.എസ്.ആര്‍ സാങ്കേതികവിദ്യയില്‍ ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് കോഴ്‌സ് പൂര്‍ത്തിയാക്കിവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷ ഓഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം careergmcm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കണം.

യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം.

ഫോണ്‍: 0483 2764056.

Share: