കൊവിഡ് കണ്‍ട്രോള്‍ സെല്‍: ഒഴിവുകള്‍

Share:

കണ്ണൂർ: കൊവിഡ് കണ്‍ട്രോള്‍ സെല്‍, ജില്ലാ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി എന്നിവിടങ്ങളിലെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നു. കൊവിഡ് കണ്‍ട്രോള്‍ സെല്ലില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, എപ്പിഡമിയോളജിസ്റ്റ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മെഡിക്കല്‍ ഓഫീസര്‍ എന്നിവയും ജില്ലാ റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലബോറട്ടറിയില്‍ റിസര്‍ച്ച് ഓഫീസര്‍, ലബോറട്ടറി ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ക്ലീനിങ്ങ് സ്റ്റാഫ് എന്നിവയുമാണ് ഒഴിവുകള്‍.

ജില്ലയില്‍ സ്ഥിര താമസമുള്ള പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, പകര്‍പ്പ് സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്കുളള അഭിമുഖം നവംബര്‍ 22 രാവിലെ 10.30നും മറ്റുള്ള ഒഴിവുകളിലെ അഭിമുഖം 23ന് രാവിലെ 10.30നുമാണ് നടക്കുക.

Share: