കോടതികളില്‍ ഓഫീസ് അറ്റന്‍ഡന്റ് കരാര്‍ നിയമനം
കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക കോടതികളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
പ്രതിമാസ സഞ്ചിത ശമ്പളം 17325 രൂപ; ഏഴാം ക്ലാസ് വിജയവും സര്‍ക്കാര്‍ സര്‍വീസില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 60 വയസ്.
അപേക്ഷകര്‍ തത്തുല്യ തസ്തികയിലോ, ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരായിരിക്കണം. ഹൈക്കോടതി/നിയമവകുപ്പ്/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/സബോര്‍ഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളില്‍ പ്രവൃത്തിപരിചയമുള്ളവര്‍, വിരമിച്ച കോടതി ജീവനക്കാര്‍ എന്നിവര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന നല്‍കും.
നിയമനം കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക കോടതികളുടെ കാലാവധിക്ക് വിധേയമായി 179 ദിവസമോ അല്ലെങ്കില്‍ 60 വയസ് പൂര്‍ത്തിയാകുന്നതുവരെയോ ഏതാണോ ആദ്യം അന്നു വരെ ആയിരിക്കും.
പേര്, ജനനത്തീയതി, വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, മുന്‍കാല സര്‍വീസ് സംബന്ധമായ വിശദാംശങ്ങള്‍, ഒപ്പ് എന്നിവ രേഖപ്പെടുത്തി അപേക്ഷ അയയ്ക്കണം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ 18 ന് വൈകിട്ട് അഞ്ചിനകം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, കൊല്ലം 691013 എന്ന വിലാസത്തില്‍ ലഭിക്കണം.