സി-ഡിറ്റും ടാലിയും സംയുക്ത കോഴ്‌സുകള്‍

Share:

സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്)യും എഡ്യൂക്കേഷണല്‍ പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് Tally ACE Certification, Tally Pro Certification കോഴ്‌സുകള്‍ക്കുള്ള പരിശീലനം സി-ഡിറ്റ് പഠന കേന്ദ്രങ്ങളില്‍ ആരംഭിക്കും. പുതിയ ചരക്ക് സേവന നികുതി (GST) ചട്ടങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് കോഴ്‌സുകളാണിവ. സി-ഡിറ്റും ടാലിയും സംയുക്തമായി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ നടന്ന കോഴ്‌സുകളുടെ പ്രഖ്യാപന ചടങ്ങില്‍ സി-ഡിറ്റ് രജിസ്ട്രാര്‍ ജി.ജയപ്രകാശ്, ടാലി എജ്യുക്കേഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മനീഷ് ചൗധരി എന്നിവര്‍ പങ്കെടുത്തു.

വിവരസാങ്കേതിക വിദ്യാരംഗത്തെ പുതിയ വികാസത്തിനനുസൃതമായ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാനുള്ള അവസരം എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്നതാണ് സി-ഡിറ്റിന്റെ വിദ്യാഭ്യാസ പങ്കാളിത്ത പദ്ധതിയുടെ ലക്ഷ്യം. മികച്ച നിലവാരമുള്ള സിലബസ്, കോഴ്‌സ് മെറ്റീരിയല്‍ എന്നിവ കോഴ്‌സുകളുടെ സവിശേഷതയാണ്.

വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചുക്കുന്ന 316 അംഗീകൃത സി-ഡിറ്റ് (സി.ഇ.പി) സെന്ററുകളിലൂടെയാണ് കോഴിസുകളിലേക്ക് പ്രവേശനവും പരിശീലനവും. പൊതുപരീക്ഷ ആറ് മാസത്തിലൊരിക്കല്‍ സി-ഡിറ്റ് നേരിട്ട് നടത്തും വിജയികള്‍ക്ക് സി-ഡിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ www.tet.cdit.org   ല്‍ നിന്നോ സി-ഡിറ്റിന്റെ തിരുവനന്തപുരം ഓഫീസില്‍ (0471-2321310,2321360,2322100) നിന്നോ ലഭിക്കും.

കമ്പ്യൂട്ടര്‍ കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു

കേരള സര്‍ക്കാര്‍ സംരംഭമായ സി-ആപ്റ്റ് മള്‍ട്ടി മീഡിയ അക്കാദമി ഈ വര്‍ഷത്തെ  അക്കൗണ്ടിംഗ്, ആനിമേഷന്‍ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. കേരളത്തിലെ സി-ആപ്റ്റ് മള്‍ട്ടി മീഡിയ സെന്ററുകളില്‍ നിന്നും നേരിട്ട് അഡ്മിഷനെടുക്കാം.

അപേക്ഷകള്‍ 23 വരെ നല്‍കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.captmultimedia.com, 9388830684

Share: