കിർടാഡ്‌സിൽ താത്കാലിക നിയമനം

Share:

കോഴിക്കോട്:  കിർടാഡ്‌സ് വകുപ്പിലേക്ക് റിസർച്ച് അസിസ്റ്റൻറ് തസ്തികയിൽ മാസ ഓണറേറിയത്തിനു താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സർവകലാശാലയിൽ നിന്നും ആന്ത്രോപ്പോളജി/ സോഷ്യോളജി വിഷയത്തിൽ കുറഞ്ഞത് രണ്ടാം ക്ലാസ്സോടെ ലഭിച്ച ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നോ അംഗീകൃത സ്ഥാപനത്തിൽ നിന്നോ സർക്കാർ വകുപ്പിൽ നിന്നോ മൂന്ന് വർഷത്തിൽ കുറയാത്ത (പട്ടിക വിഭാഗ മേഖലയിൽ കൂടുതൽ അഭിലഷണീയം) ഗവേഷണ പരിചയം ഉണ്ടായിരിക്കണം. നാല് ഒഴിവുകളുണ്ട്. പ്രതിമാസം 29,785 രൂപ വേതനം ലഭിക്കും. നിയമനകാലാവധി ഒരു വർഷമായിരിക്കും. അപേക്ഷകർക്ക് 2019 ജനുവരി ഒന്നിന് 35 വയസ്സിൽ കൂടാൻ പാടില്ല. പിന്നാക്ക വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും.

ഉദ്യോഗാർഥികൾ പേര്, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, സമുദായം, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ വ്യക്തമാക്കി വെള്ളക്കടലാസിൽ ടൈപ്പ് ചെയ്തതോ സ്വന്തം കൈയക്ഷരത്തിൽ എഴുതിയതോ ആയ അപേക്ഷകൾ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ആമുഖ കത്തു സഹിതം ഡയറക്ടർ, കിർടാഡ്‌സ്, ചേവായൂർ.പി.ഒ, കോഴിക്കോട്-673017 എന്ന മേൽവിലാസത്തിൽ സെപ്റ്റംബർ 15 -ന് വൈകിട്ട് അഞ്ചിനു മുമ്പ് ലഭ്യമാക്കണം.

Share: