വിവിധ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

214
0
Share:

‌കോഴിക്കോട് : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രമായ പൊന്നാനിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിനു കീഴിൽ നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ടാലൻറ് ഡെവലപ്‌മെൻറ് കോഴ്‌സ്, ഹയർസെക്കൻഡറി വിദ്യാർഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സ്, ബിരുദ വിദ്യാർഥികൾക്കുള്ള ദ്വിവർഷ പ്രിലിംസ് കം മെയിൻസ്‌ കോഴ്‌സ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.

അപേക്ഷകർ www.kscsa.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അവസാന തീയതി ജൂൺ 15.
കൂടുതൽ വിവരങ്ങൾക്ക്: www.kscsa.org  , 04942665489, 8848346005, 9846715386, 9645988778, 9746007504

Share: