വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

241
0
Share:

പാലക്കാട് : സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ്. സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡാറ്റാ എന്‍ട്രി ആന്‍റ് ഓഫീസ് ഓട്ടോമേഷന്‍ ( ഇംഗ്ലീഷ്, മലയാളം), ടാലി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എന്‍ട്രി ആന്‍റ് ഓഫീസ് ഓട്ടോമേഷന്‍ ( ഇംഗ്ലീഷ്, മലയാളം) കോഴ്സിലേക്ക് എസ്.എസ്.എല്‍.സി പാസായവരും മറ്റ് കോഴ്സിന് പ്ലസ് ടു, എം.കോം, ബി.കോം പാസായ അക്കൗണ്ടിങ്ങ് പരിജ്ഞാനമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

എസ്.സി, എസ്.ടി, ഒ.ഇ.സി. വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ ഫീസ് ആനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസര്‍ – ഇന്‍ ചാര്‍ജ്ജ്, എല്‍.ബി.എസ്. സബ് സെന്‍റര്‍ ആലത്തൂര്‍ വിലാസവുമായി ബന്ധപ്പെടാം.

ഫോണ്‍ 04922 222660

Share: