തുല്യത കോഴ്സ് രജിസ്ട്രേഷന്‍ ആരംഭിച്ചു

Share:

പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ വഴി നടത്തുന്ന തുല്യതാ കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പത്താംതരത്തിലേക്കും ഹയര്‍ സെക്കണ്ടറിയിലേക്കും ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം. ഉപരി പഠനം, പി എസ് സി നിയമനം, പ്രമോഷന്‍ എന്നിവയ്ക്ക് അര്‍ഹത നേടാന്‍ തുല്യതാ കോഴ്സുകള്‍ സഹായിക്കും.

പത്താം ക്ലാസിലേക്ക് ചേരുന്നതിന് 17 വയസ് പൂര്‍ത്തിയാവണം. ഏഴാം ക്ലാസ് ജയിച്ചിരിക്കണം. 22 വയസ് കഴിഞ്ഞവര്‍ക്ക് ഹയര്‍ സെക്കണ്ടറിയില്‍ ചേരാം.

പഞ്ചായത്ത് /നഗരസഭ തലത്തില്‍ സാക്ഷരതാ പ്രേരക്മാര്‍ വഴിയാണ് അഡ്മിഷന്‍ നടത്തേണ്ടത്. പത്താം ക്ലാസിന് 1850 രൂപയും ഹയര്‍ സെക്കണ്ടറിക്ക് 2500 രൂപയുമാണ് ഫീസ്. എസ് സി, എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും ഫീസിളവുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 04812302055

TagsStudy
Share: