കരിയര്‍ ഗൈഡന്‍സ് ; കൗണ്‍സലിംഗ്

Share:

കോഴിക്കോട് : പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ വിവിധ ജില്ലകളിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളുകള്‍, പോസ്റ്റ്മെട്രിക്ക്, പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിംഗ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കും.

അപേക്ഷകര്‍ എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സിലിംഗില്‍ പരിശീലനം നേടിയവരായിരിക്കണം) എം.എസ്.സി സൈക്കോളജി, യോഗ്യരാവണം. കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.

പ്രായപരിധി 25 നും 45നും മധ്യേ. നിയമന കാലാവധി 2019 ജൂണ്‍ മുതല്‍ 2020 മാര്‍ച്ച് വരെ. നിയമനം താല്‍ക്കാലികമായിരിക്കും. പ്രതിമാസ ഹോണറേറിയം 18,000 രൂപ. 2000 രൂപവരെ യാത്രാപ്പടി ലഭിക്കും.
താല്‍പര്യമുള്ള മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ (നിയമനം ആഗ്രഹിക്കുന്ന ജില്ല സഹിതം) യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ (പകര്‍പ്പുകളും സഹിതം) രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അഡ്രസ്സ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം മാര്‍ച്ച് അഞ്ചിന് മുമ്പായി സിവില്‍ സ്റ്റേഷനിലെ ട്രെബല്‍ ഡവലപ്മെന്റ് ഓഫീസില്‍ നല്‍കണം. ഫോണ്‍ – 0495 2376364.

Share: