കൗണ്‍സിലര്‍ : അപേക്ഷ ക്ഷണിച്ചു

Share:

കോഴിക്കോട്: ജില്ലയിലെ ഗവ. ചില്‍ഡ്രന്‍സ് ഹോമുകളിലെ രണ്ട് കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രതിമാസ ഹോണറേറിയം 21850 രൂപ.

യോഗ്യത -അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യല്‍ വര്‍ക്കിലോ, സൈക്കോളജിയിലോ ഉള്ള റഗുലര്‍ ബിരുദം/ ബിരുദാനന്തര ബിരുദം, കൗണ്‍സിലര്‍ രംഗത്തെ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം.

ഉദ്യോഗാര്‍ത്ഥിക്ക് 40 വയസ് കവിയരുത്.

ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പൂര്‍ണ്ണമായ ബയോഡാറ്റ, വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷ സഹിതം ഡിസംബര്‍ 22 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, രണ്ടാം നില, ബി ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍ കോഴിക്കോട് 673520 എന്ന മേല്‍വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കണം.

ഫോണ്‍ -0495 2398920.

Share: