കൗണ്‍സിലര്‍മാരുടെ ഒഴിവ്

Share:

പത്തനംതിട്ട: ജില്ലയില്‍ പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചിറ്റാര്‍, കടുമീന്‍ചിറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സിലിംഗ് , കരിയര്‍ ഗൈഡന്‍സ് എന്നിവ നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. രണ്ട് പുരുഷന്മാരുടെയും ഒരു വനിതയുടെയും ഉള്‍പ്പെടെ മൂന്ന് കൗണ്‍സിലര്‍മാരുടെ ഒഴിവുകളാണ് ഉളളത്. പ്രായപരിധി: 2020 ജനുവരി ഒന്നിന് 25 നും 45 നും മധ്യേ.

എം.എ സോഷ്യോളജി/എം.എസ്.ഡബ്ല്യൂ ( സ്റ്റുഡന്റ്സ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരായിരിക്കണം), എം.എസ്.സി സൈക്കോളജി എന്നീ യോഗ്യതയുളളവരായിരിക്കണം. കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ നേടിയവര്‍ക്കും, സ്റ്റുഡന്റ്സ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍ പരിചയമുളളവര്‍ക്കും മുന്‍ഗണന.

പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും, നൈപുണ്യവും കഴിവുമുളള ഉദ്യോഗാര്‍ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക് നല്‍കി മുന്‍ഗണന നല്‍കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18000 രൂപ ഹോണറേറിയവും യാത്രാപടി പരമാവധി 2000 രൂപയും ലഭിക്കും. നിയമനം ലഭിക്കുന്നവര്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ താമസിക്കേണ്ടതും 200 രൂപ മുദ്രപത്രത്തില്‍ സേവന വ്യവസ്ഥ സംബന്ധിച്ച കരാറില്‍ ഒപ്പു വെക്കേണ്ടതുമാണ്. നിശ്ചിതയോഗ്യതയുളളതും ജില്ലയില്‍ സ്ഥിരതാമസകാരുമായ അപേക്ഷകര്‍ വെളളകടലാസില്‍ എഴുതിയ അപേക്ഷ (നിയമനം ആഗ്രഹിക്കുന്ന ജില്ലസഹിതം ) യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഐ.ഡി കാര്‍ഡ് എന്നിവ സഹിതം പ്രൊജക്ട് ഓഫീസര്‍, ഐ.ടി.ഡി.പി, സത്രം ജംഗ്ഷന്‍, നെടുമങ്ങാട് പി.ഒ , തിരുവനന്തപുരം -695 541 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി മാര്‍ച്ച് 10. ഫോണ്‍: 0472 2812557.

Share: