തീരനൈപുണ്യ പരിശീലന പദ്ധതി: അപേക്ഷ ക്ഷണിച്ചു

Share:
ഫിഷറീസ് വകുപ്പിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍ (സാഫ്) നടപ്പിലാക്കുന്ന തീരനൈപുണ്യ പദ്ധതിയുടെ ഭാഗമായ വിദഗ്ധ തൊഴില്‍പരിശീലനത്തിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പ്ലസ്ടുവും അതിനുമുകളിലും യോഗ്യതയുളള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രായം 15നും 35നും ഇടയില്‍.
അപേക്ഷാ ഫോം  ജില്ലയിലെ മത്സ്യഭവന്‍ ഓഫീസുകളിലും ശക്തികുളങ്ങരയിലെ സാഫ് ഓഫീസിലും ലഭിക്കും.
യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷ ഓഗസ്റ്റ് 15നകം സമര്‍പ്പിക്കണം.
Tagscostal
Share: