ജില്ലാ കോ-ഓര്‍ഡിനേറ്റര്‍: വാക്-ഇന്‍-ഇന്റര്‍വ്യൂ 28ന്
കോട്ടയം കളക്ടറേറ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിക്കുന്ന മഹിളാ ശക്തി കേന്ദ്രത്തിലേക്ക് രണ്ട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരേയും വുമണ്‍ വെല്‍ഫെയര്‍ ഓഫീസറേയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫെബ്രുവരി 28ന് രാവിലെ 9.30ന് കളക്ടറേറ്റിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല വനിതാ ശിശു വികസന ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും.
ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് ഹ്യൂമാനിറ്റീസ്/സോഷ്യല്‍ വര്‍ക്കില്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിജ്ഞാനവുമാണ് യോഗ്യത.
പ്രായ പരിധി 35 വയസ്.
വുമണ്‍ വെല്‍ഫെയര്‍ ഓഫീസര്‍ക്ക് ഹ്യൂമാനിറ്റീസ്/സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാനുളള പ്രാവീണ്യവുമാണ് യോഗ്യത.
പ്രായ പരിധി 35 വയസ്.
ഡി.എല്‍.സി.ഡബ്ല്യു ആരംഭിക്കുന്ന ജില്ലകളിലെ സ്ഥിരതാമസക്കാര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലുകളും പകര്‍പ്പുകളും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം.