കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
കണ്ണൂർ : ജില്ലയിലെ കുടുംബശ്രീ കറിപൗഡര്‍ കണ്‍സോര്‍ഷ്യം കോ-ഓഡിനേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
അംഗീകൃത സര്‍വ്വകലാശാല ഡിഗ്രിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ഫുഡ് പ്രോസസ്സിംഗ് മേഖലയിലോ അനുബന്ധ മേഖലയിലോ ഉള്ള അംഗീകൃത ഡിപ്ലോമ /ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഒരു വര്‍ഷത്തെ ഫുഡ് പ്രൊഡക്ഷനിലുള്ള സര്‍ട്ടിഫിക്കറ്റ്/ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഒരു വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്ക്അപേക്ഷിക്കാം.
പ്രായം : 20 നും 40 നും ഇടയില്‍ .
അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍, കുടുംബശ്രീ, സൗത്ത് ബസാര്‍, അശോക ഹോസ്പിറ്റലിന് സമീപം, ആര്‍ പി കോംപ്ലക്‌സ്, സിവില്‍ സ്റ്റേഷന്‍ പി ഒ, കണ്ണൂര്‍ -2 എന്ന വിലാസത്തില്‍ ജൂലൈ 27 നകം സമര്‍പ്പിക്കണം.
ഫോണ്‍: 0497 2702080.