സഹകരണ ബാങ്കുകളിൽ ജോലി ഒഴിവ്
സഹകരണ സർവീസ് പരീക്ഷാ ബോർഡ് , സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ ബാങ്കുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 248 ഒഴിവുകളാണുള്ളത്.
മാനേജർ/ചീഫ് അക്കൗണ്ടന്റ് / അസിസ്റ്റന്റ് സെക്രട്ടറി
യോഗ്യത- 50 ശതമാനം മാർക്കോടെ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് ജയിക്കണം. അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽനിന്നും ബിഎസ്സി/എംഎസ്സി (സഹകരണം ആൻഡ് ബാങ്കിംഗ്) അല്ലെങ്കിൽ സഹകരണം ഐച്ഛികവിഷമായി 50 ശതമാനം മാർക്കോടെ ബികോം.
ജൂണിയർ ക്ലാർക്ക്
യോഗ്യത: എസ്എസ്എൽസി /തത്തുല്യം. സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂണിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിക്കും. അല്ലെങ്കിൽ തത്തുല്യം.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
യോഗ്യത: കംപ്യൂട്ടർ സയൻസ്/ഐടി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബിടെക്. അല്ലെങ്കിൽ എംസിഎ/കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐടി എംഎസ്സി. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
ഡേറ്റാ എൻട്രി ഓപ്പറേറ്റർ
യോഗ്യത: ബിരുദം, ഡേറ്റാ എൻട്രി കോഴ്സ് സർട്ടിഫിക്കറ്റ്. ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത് ഒരു വർഷത്തെ പ്രവൃത്തിപരിചയം.
ടൈപ്പിസ്റ്റ്
യോഗ്യത: എസ്എസ്എൽസി അഥവാ തത്തുല്യ യോഗ്യത. കെജിടിഇ ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിംഗ് (ലോവർ).
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 01
കൂടുതൽ വിവരങ്ങൾ www.csebkerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും.