തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാനമിഷനിലേക്ക് ഐ.റ്റി.പ്രൊഫഷണല്‍, ഇ-എഫ്.എം.എസ് കണ്‍സള്‍ട്ടന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത, ജോലിയുടെ സ്വഭാവം തുടങ്ങിയ വിവരങ്ങള്‍
http://nregs.kerala.gov.in , www.kerala.gov.in എന്നിവയില്‍ ലഭിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പികള്‍ എന്നിവ 30ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് ലഭിക്കുന്ന വിധം മിഷന്‍ ഡയറക്ടര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്‍, അഞ്ചാം നില, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം, പിന്‍ -695003 എന്ന വിലാസത്തില്‍ അയയ്ക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2313358, 2314385