നഴ്സ് തസ്തികയിൽ നിയമനം
കണ്ണൂർ : നാഷണൽ ആയുഷ് മിഷൻ ജില്ലയിൽ നടപ്പിലാക്കുന്ന പാലിയേറ്റീവ് കെയർ യൂണിറ്റിൽ ഒഴിവുളള നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: എ എൻ എം സർട്ടിഫിക്കറ്റ് കോഴ്സ്.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി ആറിന് രാവിലെ 10 മണിക്ക് ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ഫോൺ: 0497 2700911.