ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

കണ്ണൂർ: ഐ എച്ച് ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി എസ് സി ഇലക്‌ട്രോണിക്‌സ്, ബി കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എസ് സി/എസ്ടി, ഒ ഇ സി വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.

അപേക്ഷ http://ihrd.kerala.gov.in/cascap  , www.caspattuvam.ihrd.ac.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം.

ഓരോ കോളേജിലേയും പ്രവേശനത്തിന് അപേക്ഷകള്‍ പ്രത്യേകം സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ടും പകര്‍പ്പുകളും, രജിസ്‌ട്രേഷന്‍ ഫീസ് 350 രൂപ (എസ് സി/എസ് ടി 150 രൂപ) ഓണ്‍ലൈനായി അടച്ച വിവരങ്ങളടക്കം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ എത്തിക്കണം.

ഫോണ്‍: 0460 2206050, 8547005048.

Share: