കമ്പ്യൂട്ടര്‍ കോഴ്‌സ്

Share:

ഐ.എച്ച.ആര്‍.ഡിയുടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ജനുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡാറ്റാ എന്‍ട്രി ടെക്‌നിക്ക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു. യോഗ്യത: ഡി.സി.എ – പ്ലസ്ടൂ/പ്രീഡിഗ്രി, ഡി.ഡി.ടി.ഒ – എസ്.എസ്.എല്‍.സി, സി.സി.എല്‍.ഐ സയന്‍സ് – എസ്.എസ്.എല്‍.സി, പി.ജി.ഡി.സി.എ – ബിരുദം എന്നിവയാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 25. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. വിശദ വിവരങ്ങള്‍ 0476-2623597 എന്ന നമ്പരില്‍ ലഭിക്കും.

Share: