കമ്പ്യൂട്ടർ സയൻസ്: താത്കാലിക അധ്യാപകർ

297
0
Share:

തിരുവനന്തപുരം: പൂജപ്പുര എൽ.ബി.എസ് വനിത എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് ഡിപ്പാർട്ട്‌മെന്റിലെ കരാർ അധ്യാപക ഒഴിവുകളിലേക്കായി സെപ്റ്റംബർ 19ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും.

കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ്ങിൽ എ.ഐ.സി.ടി.ഇ നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

അപേക്ഷകർ സെപ്റ്റംബർ 17ന് വൈകിട്ട് നാലിന് മുമ്പ് www.lbt.ac.in ൽ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണം.

Share: