കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ പരിശീലനത്തിന് അപേക്ഷിക്കാം
കേന്ദ്ര ഐ ടി മന്ത്രാലയത്തിന് കീഴിലെ സി എസ് സി ഇ-ഗവേര്‍ണന്‍സ് ജില്ലാ വി എല്‍ ഇ സൊസൈറ്റിയുടെ വിവിധ കോമണ്‍ സര്‍വ്വീസ് സെന്ററുകളില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് സ്റ്റൈപ്പന്റോടെ ആറു മാസത്തെ ജോബ് ട്രെയിനിംഗാണ് നല്‍കുന്നത്.
താല്പര്യമുള്ളവര് cscvlecareer@gmail.com ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
വിശദവിവരങ്ങള്‍ 9746058171 നമ്പരില്‍ ലഭിക്കും.