കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ അപേക്ഷിക്കാം

ഇടുക്കി : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെൻററില്‍ ഡാറ്റാ എന്‍ട്രി, ഡി ടി പി കോഴ്സുകളുടെ പരിശീലനം നടത്തുന്നതിനായി കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാറടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷകര്‍ അടിസ്ഥാന യോഗ്യതയായി ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബിരുദവും, പി.ജി.ഡി.സി.എ യും ഉളളവരായിരിക്കണം. കൂടാതെ വേര്‍ഡ് പ്രോസസിംഗ്, എം.എസ് വേഡ്, സ്പ്രെഡ് ഷീറ്റ് പാക്കേജ്, ഡി റ്റി പി, ഐ.എസ്.എം എന്നിവയില്‍ പരിജ്ഞാനമുളളവരും അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവരുമായിരിക്കണം. കമ്പ്യൂട്ടര്‍ കോഴ്സ് പരിശീലനത്തില്‍ മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണന നല്‍കും.
താല്‍പര്യമുളളവര്‍ ബയോഡാറ്റയും, വിദ്യാഭ്യാസ യോഗ്യത, ജാതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 11-ന് വൈകുന്നേരം 5 മണിക്കകം അപേക്ഷകള്‍ സമര്‍പ്പിക്കണം. എസ്.സി എസ്.ടി വിഭാഗക്കാര്‍ക്ക് മുന്‍ഗണന.
വൈകി ലഭിക്കുന്നതോ അപൂര്‍ണമായതോ ആയ അപേക്ഷകള്‍ പരിഗണിക്കില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2623304.