ക​​​മ്മീ​​​ഷ​​​ൻ​​​ഡ് ഓ​​​ഫീ​​​സ​​​റാ​​​കാ​​​ൻ എം​​​ബി​​​ബി​​​എ​​​സു​​​കാ​​​ർ​​​ക്ക് അ​​​വ​​​സ​​​രം

Share:

ആ​​​ർ​​​മി​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​റി​​​ൽ ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ​​​ഡ് ഓ​​​ഫീ​​​സ​​​റാ​​​കാ​​​ൻ എം​​​ബി​​​ബി​​​എ​​​സു​​​കാ​​​ർ​​​ക്ക് അ​​​വ​​​സ​​​രം. സ്ത്രീ​​​ക​​​ൾ​​​ക്കും പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. 150 ഒഴിവുകളാണുള്ളത്. (പുരുഷൻമാർ- 135, സ്ത്രീകൾ 15)

യോ​​​ഗ്യ​​​ത- 1956 ഐ​​​എം​​​സി ആ​​​ക്ടി​​​ലെ ഫ​​​സ്റ്റ്/ സെ​​​ക്ക​​​ൻ​​​ഡ് ഷെ​​​ഡ്യൂ​​​ളി​​​ലെ അ​​​ല്ലെ​​​ങ്കി​​​ൽ തേ​​​ർ​​​ഡ് ഷെ​​​ഡ്യൂ​​​ളി​​​ലെ പാ​​​ർ​​​ട്ട് ര​​​ണ്ടി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന മെ​​​ഡി​​​ക്ക​​​ൽ യോ​​​ഗ്യ​​​ത. സം​​​സ്ഥാ​​​ന മെ​​​ഡി​​​ക്ക​​​ൽ കൗ​​​ണ്‍സി​​​ൽ/​​​എം​​​സി​​​ഐ​​​കൗ​​​ണ്‍സി​​​ൽ/​​​എം​​​സി​​​ഐ സ്ഥി​​​രം ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.
എം​​​ഡി/​​​എം​​​എ​​​സ്/​​​എം​​​സി​​​എ​​​ച്ച്/ ഡി​​​എം ക​​​ഴി​​​ഞ്ഞ​​​വ​​​രേ​​​യും പ​​​രി​​​ഗ​​​ണി​​​ക്കും.

അ​​​പേ​​​ക്ഷ​​​ക​​​ർ ര​​​ണ്ടാ​​​മ​​​ത്തെ ചാ​​​ൻ​​​സി​​​ലെ​​​ങ്കി​​​ലും എം​​​ബി​​​ബി​​​എ​​​സ് പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. 2019 ജൂൺ 30 ന് ​​​ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

പ്രാ​​​യം- 2019 ഡി​​​സം​​​ബ​​​ർ 31ന് 45 ​​​വ​​​യ​​​സ് തി​​​ക​​​യ​​​രു​​​ത്.
ശ​​​ന്പ​​​ളം: 17,160- 39,100 രൂ​​​പ. ഗ്രേ​​​ഡ് പേ- 6,100 ​​​രൂ​​​പ​​​യും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും.

അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​മാ​​​ണ് ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍റെ കാ​​​ലാ​​​വ​​​ധി. ഒ​​​ന്പ​​​തു വ​​​ർ​​​ഷ​​​ത്തേ​​​ക്കു വേ​​​ണ​​​മെ​​​ങ്കി​​​ൽ സ​​​ർ​​​വീ​​​സ് നീ​​​ട്ടി​​​യെ​​​ടു​​​ക്കാം. ര​​​ണ്ടു​​​വ​​​ർ​​​ഷം സ​​​ർ​​​വീ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യശേ​​​ഷം പെ​​​ർ​​​മ​​​ന​​​ന്‍റ് ക​​​മ്മീ​​​ഷ​​​ൻ കേ​​​ഡ​​​റി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ ആ​​​ർ​​​മി ഹോ​​​സ്പി​​​റ്റ​​​ലിലെ ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ന്‍റെ​​​യും വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടേ​​​യും അ​​​ടി​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു നി​​​യ​​​മ​​​നം. ആ​​​ദ്യ​​​മാ​​​യി ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​നു പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് യാ​​​ത്ര​​​ബ​​​ത്ത ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷാ​​​ഫീ​​​സ്- 200 രൂ​​​പ. നെ​​​റ്റ്ബാ​​​ങ്കിം​​​ഗ്, ക്രെ​​​ഡി​​​റ്റ്/​​​ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡ് എ​​​ന്നി​​​വ വ​​​ഴി ഫീ​​​സ് അ​​​ട​​​യ്ക്കാം.

അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കേ​​​ണ്ട വി​​​ധം- www.indianarmy.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്നും ഓ​​​ണ്‍ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. ഒ​​​പ്പം പാ​​​സ്പോ​​​ർ​​​ട്ട് സൈ​​​സ് ഫോ​​​ട്ടോ​​​യും അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം.

അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്ക്, പെ​​​ർ​​​മ​​​ന​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, എം​​​ബി​​​ബി​​​എ​​​സ്/ പി​​​ജി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ​​​യു​​​ടെ ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​ർ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പും ഇ​​​പ്പോ​​​ഴ​​​ത്തെ തൊ​​​ഴി​​​ൽ ഉ​​​ട​​​മ ന​​​ൽ​​​കു​​​ന്ന എ​​​ൻ​​​ഒ​​​സി എ​​​ന്നി​​​വ വെ​​​ബ്സൈ​​​റ്റി​​​ൽ അ​​​പേ​​​ക്ഷ​​​യ്ക്കൊ​​​പ്പം അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂലൈ 21.

Share: