കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകള്‍: താല്‍പര്യ പത്രം ക്ഷണിച്ചു

Share:

എറണാകുളം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് മറ്റ് പിന്നാക്ക സമുദായങ്ങളില്‍ ഉള്‍പ്പെട്ട (OBC) നഴ്സിംഗിന് നാലാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും നഴ്സിംഗ് പഠനം പൂര്‍ത്തീകരിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും, 2023-24 വര്‍ഷം ”എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം” പദ്ധതിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ള IELTS/TOEFL/OET/NCLEX തുടങ്ങിയ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകള്‍ക്ക് പരിശീലനം നല്‍കുന്നതിന് ഈ കോഴ്സുകള്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എംപാനല്‍ ചെയ്യുന്നതിനായി ബന്ധപ്പെട്ട സ്ഥാപന മേധാവികളില്‍ നിന്നും താല്‍പര്യ പത്രം ക്ഷണിച്ചു.

താല്‍പര്യപത്രത്തിന്റെ മാതൃക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിര്‍ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ താല്‍പര്യപത്രം സമര്‍പ്പിക്കേണ്ട അവസാന തിയ്യതി: സെപ്തംബര്‍ 08.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുക.

ഫോണ്‍ – എറണാകുളം മേഖലാ ഓഫീസ് – 0484 – 2983130

Share: