നൈപുണ്യ പരിശീലനം : വിവരണശേഖരണവുമായി കെഎഎസ്ഇ

Share:

തിരുഃ നൈപുണ്യവികസന മിഷനായ കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ് സംസ്ഥാനത്തെ നൈപുണ്യ പരിശീലകരുടെ വിപുലമായ വിവരശേഖരണം നടത്തുന്നു. രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന പരിശീലകർക്ക് കെ എ എസ് ഇ യുടെ ToT അക്കാദമി വഴി പ്രത്യേക പരിശീലനം നൽകി അംഗീകൃത പരിശീലകർ എന്ന നിലയിൽ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകും. ഇത്തരത്തിൽ വിവിധ മേഖലയിലെ അംഗീകൃത പരിശീലകരുടെ ഡാറ്റാബേസ് തയാറാക്കി ഡയറക്ടറി രൂപീകരിക്കും. അത് സംസ്ഥാനത്തെ വിവിധ നൈപുണ്യ വികസന ഏജൻസികൾക്ക് ലഭ്യമാക്കാനാണ് കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ് പദ്ധതിയിടുന്നത്.

പരിശീലകർക്ക് https://form.jotform.com/harshakase/trainer-registration-form അല്ലെങ്കിൽ http://www.statejobportal.kerala.gov.in/ publicsitejobs/jobfairs ലിങ്ക് ഉപയോഗിച്ച് പ്രാഥമിക രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് dsctvm01@gmail.com എന്ന മെയിലിലോ 7012185591 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

Share: