കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ്

തിരുവനന്തപുരം: ഇംഗ്ലീഷിൽ ആശയ വിനിമയം നടത്തുന്നതിന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിൽ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻറെ ഫിനിഷിങ് സ്കൂളായ റീച്ച് അപേക്ഷ ക്ഷണിച്ചു. ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുള്ള സൗകര്യം തിരുവനന്തപുരം, കണ്ണൂർ സെൻറെറുകളിൽ ലഭ്യമാണ്. പ്ലസ്ടു, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം.
അമ്പത് മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിന് 1180 രൂപയാണ് ഫീസ്.
അപേക്ഷിക്കേണ്ട അവസാന തീയതി:ഡിസംബർ 30.
വിശദവിവരങ്ങൾക്ക്: 0471 2365445, 9496015002, www.reach.org.in