കംബൈൻഡ്‌ ഹയർസെക്കൻഡറി ലെവൽ പരീക്ഷ: 4500 ഒഴിവുകൾ

206
0
Share:

സ്‌റ്റാഫ്‌ സെലക്‌ഷൻ കമീഷൻ (SSC) വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, വകുപ്പുകൾ, മന്ത്രാലയങ്ങൾ തുടങ്ങിയവയിലെ ഗ്രൂപ്പ്‌ സി തസ്‌തികയായ ലോവർ ഡിവിഷൻ ക്ലർക്ക്‌, ജൂനിയർ സെക്രട്ടറിയറ്റ്‌ അസിസ്‌റ്റന്റ്‌, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നിവയിലേക്ക് നടത്തുന്ന കംബൈൻഡ്‌ ഹയർസെക്കൻഡറി ലെവൽ പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.

യോഗ്യത: പന്ത്രണ്ടാം ക്ലാസ്‌ അല്ലെങ്കിൽ തത്തുല്യം.

പ്രായം: 18–-27.

പ്രതീക്ഷിക്കുന്ന ഒഴിവുകൾ :  4500

ടയർ – -1, 2 എന്നിങ്ങനെ രണ്ടുഘട്ടമായാണ്‌ പരീക്ഷ. രണ്ടും കംപ്യൂട്ടർ അധിഷ്‌ഠിതം.

ആദ്യഘട്ട പരീക്ഷ ഫെബ്രുവരി–-മാർച്ചിൽ.

കേരള – -കർണാടക റീജിയന്റെ ഭാഗമായ കേരളത്തിൽ ഏഴ്‌ പരീക്ഷാകേന്ദ്രമുണ്ട്‌. കണ്ണൂർ, കോഴിക്കോട്‌, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവ.

അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി നാല്‌.

വിശദവിവരങ്ങൾക്ക്‌ http://ssc.nic.in കാണുക.

Share: