കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ; ഒക്ടോബർ എട്ടു വരെ അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ബിരുദധാരികള്‍ക്കു ജോലി ലഭിക്കാന്‍ നടത്തുന്ന കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ഗ്രൂപ്പ് ബി,സി വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകള്‍.
ഇന്‍കംടാക്സ് ഇന്‍സ്പെക്ടര്‍, സെന്‍ട്രല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍, സബ് ഇന്‍സ്പെക്ടര്‍, ഡിവിഷണല്‍ അക്കൗണ്ടന്റ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2, ഓഡിറ്റര്‍, ജൂണിയര്‍ അക്കൗണ്ടന്റ്, ടാക്സ് അസിസ്റ്റന്റ്, അപ്പര്‍ ഡിവിഷന് ക്ലാര്‍ക്ക്, കംപയിലര്‍, വിവിധ വകുപ്പുകളില്‍ അസിസ്റ്റന്റ് തസ്തികകളിലേക്കാണു നിയമനം.
ടയര്‍ വണ്‍, ടയര്‍ ടു എന്നിങ്ങനെ രണ്ടുഘട്ടമായാണു തെരഞ്ഞെടുപ്പ്.
ടയര്‍ വണ്‍ (ഒന്നാം ഘട്ടം) പരീക്ഷ ഡിസംബറിൽ നടക്കും.
യോഗ്യത: കംപയിലര്‍, സ്റ്റാറ്റിസ്റ്റിക്കല്‍, ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2 തസ്തിക ഒഴികെയുള്ളവയ്ക്ക് ബിരുദം/തത്തുല്യം യോഗ്യത വേണം. അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്കു കംപ്യൂട്ടര്‍ യോഗ്യത വേണം. കംപയിലര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കില്‍ മാത്തമാറ്റിക്സ് അല്ലെങ്കില്‍ ഇക്കണോമിക്സ് എന്നിവയിലേതെങ്കിലും നിര്‍ബന്ധമായി പഠിച്ചിരിക്കണം.
സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2 തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സ്റ്റാറ്റിസ്റ്റിക്സ് ബിരുദം വേണം. അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്സ് വിഷയമായി പഠിച്ച് മാത്തമാറ്റിക്സ്/ഇക്കണോമിക്സ്/കൊമേഴ്സ് എന്നിവയിലേതെങ്കിലുമൊരു ബിരുദം.
ഇന്‍സ്പെക്ടര്‍ (സെന്‍ട്രല്‍ എക്സൈസ്/എക്സാമിനര്‍/ പ്രിവന്റീവ് ഓഫീസര്‍/ഇന്‍സ്പെക്ടര്‍/ സബ്ഇന്‍സ്പെക്ടര്‍) തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്കു മികച്ച ശാരീരിക യോഗ്യതകള്‍ വേണം. പുരുഷന്മാര്ക്ക് ഉയരം 157.5 സെ.മീ., നെഞ്ചളവ് 81 സെ.മീ., അഞ്ചു സെമീ വികാസം. 15 മിനിറ്റില്‍ 1.6 കിലോമീറ്റര്‍ നടത്തം.
30 മിനിറ്റില്‍ എട്ടു കിലോമീറ്റര്‍ സൈക്ലിംഗ് എന്നീ ശാരീരിക യോഗ്യതാ പരീക്ഷകള്‍ നട ത്തും. വനിതകള്‍ക്കു 152 സെമീ ഉയരവും 48 കിലോഗ്രാം ശരീരഭാരവും വേണം. 20 മിനിറ്റില്‍ ഒരു കിലോമീറ്റര്‍ നടത്തം. 25 മിനിറ്റില്‍ മൂന്നുകിലോമീറ്റര്‍ സൈക്ലിംഗ് എന്നിവ നടത്തും. ഓണ്‍ലൈനായും ഓഫ് ലൈനായും അപേക്ഷിക്കാന്‍ അവസരമുണ്ട്.
പ്രായം: ഗ്രൂപ്പ് സിയിലെ ഇൻസ്പെക്ടർ ഓഫ് ഇൻകം ടാസ് (സിബിഡിറ്റി) തസ്തികയിൽ 30 വയസാണ് ഉയർന്ന പ്രായപരിധി. മറ്റു ഗ്രൂപ്പ് സി തസ്തികകളിലെല്ലാം 18- 27 വയസാണ് പ്രായപരിധി. ഗ്രൂപ്പ് ബിയിൽ 18- 30 വയസ്.
അപേക്ഷാഫീസ്: 100 രൂപ. സ്ത്രീകള്‍/പട്ടികവിഭാഗം/വികലാംഗര്‍/വിമുക്തഭടന്മാര്ക്ക് ഫീസില്ല.
പരീക്ഷാകേന്ദ്രങ്ങള്‍: തിരുവനന്തപുരം, കൊല്ലം, കൊച്ചി, കണ്ണൂർ, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒന്നാം ഘട്ട പരീക്ഷയ്ക്കു കേന്ദ്രമുണ്ട്. ബാംഗ്ലൂര്‍, മംഗലാപുരം, ഗുല്‍ബര്‍ഗ, ധര്‍വാര്‍ എന്നിവയാണ് അടുത്തുള്ള മറ്റു പരീക്ഷാകേന്ദ്രങ്ങള്‍.
അപേക്ഷിക്കേണ്ട വിധം
www.ssconline.nic.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഇതിനുശേഷം വേണം രണ്ടാം ഘട്ടം അപേക്ഷ പൂരിപ്പിക്കാന്‍. വെബ്സൈറ്റില്‍ നിന്നു ഫോം ഡൗണ്‍ലോഡ് ചെയ്തു പൂരിപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ എട്ട്.
വിശദവിവരങ്ങള്‍ക്ക് : www.ssconline.nic.in