സീനിയർ അക്കൗണ്ടൻറ് കരാർ നിയമനം

Share:

ആലപ്പുഴ: പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ ആലപ്പുഴ പ്രോഗ്രാം ഇമ്പ്ലിമെൻറേഷൻ യൂണിറ്റിൽ സീനിയർ അക്കൗണ്ടൻറ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പൊതുമരാമത്ത്/ജലവിഭവ/ഹാർബർ എൻജിനിയറിംഗ്/തദ്ദേശ സ്വയംഭരണ/ഫോറസ്റ്റ് വകുപ്പിൽ നിന്ന് ജൂനിയർ സൂപ്രണ്ടോ അതിനു മുകളിലുള്ള തസ്തികകളിൽനിന്നോ വിരമിച്ചവർക്ക് അപേക്ഷിക്കാം.

പ്രായം :2022 ജനുവരി 1ന് 60 വയസിനു താഴെയായിരിക്കണം.

പ്രതിമാസ വേതനം: 20,065 രൂപ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10 വൈകിട്ട് നാല് മണി വരെ. അപേക്ഷ വെള്ള കടലാസിൽ ബയോഡേറ്റാ സഹിതം സമർപ്പിക്കണം.

ഫോൺ: 0477 2261680.

Share: