146 അപ്രെന്റിസ് ഒഴിവുകൾ
ഡിആർഡിഒയ്ക്ക് കീഴിൽ ചെന്നൈയിലുള്ള കോംബാറ്റ് വെഹിക്കിൾ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിൽ അപ്രന്റിസുകളെ ക്ഷണിച്ചു. 10 ട്രേഡുകളിലായി ആകെ 146 ഒഴിവുകളുണ്ട്.
ഓട്ടോ ഇലക്ട്രീഷ്യൻ- രണ്ട്, കാർപ്പെന്റർ- മൂന്ന്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്- 35, ഡ്രോട്ട്സ്മാൻ-10, ഇലക്ട്രീഷ്യൻ-20, ഫിറ്റർ-35, മെഷിനിസ്റ്റ്-13, മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ)-15, ടർണർ-7, വെൽഡർ(ജിആൻഡ്ഇ)- ആറ്.
കാർപ്പെന്റർ ട്രേഡിൽ ഒരു വർഷവും മറ്റു ട്രേഡുകളിൽ രണ്ടുവർഷവുമാണ് കാലാവധി.
സ്റ്റൈപ്പെന്റ്- കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, വെൽഡർ ട്രേഡുകളിൽ 8609 രൂപ. മറ്റു ട്രേഡുകളിൽ 9008 രൂപ.
കാർപ്പെന്റർ ട്രേഡിൽ ആദ്യവർഷം 8609 രൂപയും രണ്ടാംവർഷം 9008 രൂപയും.
യോഗ്യത- കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്-വെൽഡർ (ഡിആർഇ) ട്രേഡുകളിൽ ഒരു വർഷത്തെ ഐടിഐ കോഴ്സ് സർട്ടഫിക്കറ്റും മറ്റു തസ്തികകളിൽ കുറഞ്ഞത് രണ്ടുവർഷം ദൈർഘ്യമുള്ള ഐടിഐ കോഴ്സ് സർട്ടിഫിക്കറ്റുമാണ് യോഗ്യത. എൻസിവിടി അംഗീകാരമുള്ളതാവണം കോഴ്സ്.
ഫീസ്- 30 രൂപ. എസ്സി/എസ്ടി /ഒബിസി-നോൺ ക്രിമിലെയർ, ഭീന്നശേഷിക്കാർ എന്നിവർക്ക് ഫീസ് ബാധകമല്ല. ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
തെരഞ്ഞെടുപ്പ്- അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്. അഭിമുഖത്തിനുള്ള അറിയിപ്പ് മെയിൽ/മൊബൈലിൽ ലഭിക്കും.
അപേക്ഷിക്കേണ്ട വിധം- www.rac.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസിലാക്കി ഇതേ വെബ്സൈറ്റിലൂടെ ലിങ്ക് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
അവസാന തീയതി- നവംബർ 24.