കോളജ് പ്രിന്‍സിപ്പല്‍ : കരാര്‍ നിയമനം

കണ്ണൂര്‍ കോസ്റ്റ്യൂം ആൻറ് ഫാഷന്‍ ഡിസൈനിങ് കോളജില്‍ പ്രിന്‍സിപ്പല്‍ തസ്തികയിലെ നിയമനത്തിനായി യു ജി സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ നിന്നും വിരമിച്ചവരെയും പരിഗണിക്കും.
വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം മെയ് 28 വൈകിട്ട് അഞ്ചിന് മുമ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻറ്ലൂം ടെക്‌നോളജി, കണ്ണൂര്‍ പി.ഒ, കിഴുന്ന, തോട്ടട, കണ്ണൂര്‍ -7 വിലാസത്തില്‍ അപേക്ഷിക്കണം.
ഫോണ്‍ 0497 2835390, 2965390.