കോള്‍ ഇന്ത്യ: 1281 ഒഴിവുകള്‍
നാഗ്പുര്‍: വെസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സില്‍ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1281 ഒഴിവുകളാണുള്ളത്.
ഗ്രാജ്വേറ്റ്, ടെക്നീഷ്യന്, ട്രേഡ് അപ്രന്റിസ് വിഭാഗങ്ങളിലാണ് അവസരം. ട്രേഡ് അപ്രന്റിസ്- 965, ഗ്രാജ്വേറ്റ് അപ്രന്റിസ്-101, ടെക്നീഷ്യന് അപ്രന്റിസ്-215- എന്നിങ്ങനെയാണ് ഒഴിവുകൾ .
യോഗ്യത:
ഗ്രാജ്വേറ്റ് അപ്രന്റിസ്: മൈന്‍ എന്‍ജിനിയറിംഗില്‍ ബിഇ/ ബിടെക്. എന്‍എടിഎസ് പോര്‍ട്ടലില്‍ എൻറോള്‍ ചെയ്യണം.
ടെക്നീഷ്യന് അപ്രന്റിസ്: മൈനിംഗ്/ മൈനിംഗ് ആന്‍ഡ് മൈന്‍ സര്‍വേയിംഗ് ഡിപ്ലോമ. എന്‍എടിഎസ് പോര്‍ട്ടലില്‍ എൻറോള്‍ ചെയ്യണം.
ട്രേഡ് അപ്രന്റിസ്; കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡ്രോട്ട്സ്മാന്‍ (സിവില്‍), ഇലക്ട്രീഷ്യന്, ഫിറ്റര്‍, മെക്കാനിക്ക് (ഡീസല്‍), മെഷനിസ്റ്റ്, മേസണ്‍ (ബില്‍ഡിംഗ് കോണ്ട്രാക്ടര്), പമ്പ് ഓപ്പറേറ്റര്‍ കം മെക്കാനിക്ക്, സര്‍വേയര്‍, ടര്‍ണര്‍, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്കല്‍), വയര്‍മാന്‍ എന്നിവയില്‍ ഏതെങ്കിലും ട്രേഡില്‍ എന്‍സിവിടി/ എസ്സിവിടി സര്‍ട്ടിഫിക്കറ്റ്.
പ്രായപരിധി: ട്രേഡ് അപ്രന്റിസിന് 18- 25 വയസ്. സംവരണവിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും.
സ്റ്റെപ്പെന്‍ഡ്: ഗ്രാജ്വേറ്റ് അപ്രന്റിസ്-9,000 രൂപ, ടെക്നീഷ്യന് അപ്രന്റിസ്- 8,000 രൂപ, ട്രേഡ് അപ്രന്റിസ് (ഒരു വർഷം ഐടിഐ യോഗ്യതയുള്ളവര്‍ക്ക്)- 7,700 രൂപ. ട്രേഡ് അപ്രന്റിസ് (രണ്ടുവര്‍ഷ ഐടിഐ യോഗ്യതയുള്ളവര്‍ക്ക്)-8050 രൂപ.
തെരഞ്ഞെടുപ്പ്: യോഗ്യതാ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിലൂടെയാണ് തെരഞ്ഞെടുപ്പ്. ട്രേഡ് അപ്രന്റിസ് തസ്തികയിൽ കോള്ഫീല്ഡിനടുത്തുള്ള പ്രദേശവാസികള്‍ക്കും ബന്ധപ്പെട്ട സംസ്ഥാനങ്ങളിലുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
ഓണ്‍ലൈനായി അപേക്ഷിക്കണം. ഒരുവര്‍ഷത്തെ പരിശീലനം ഉണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വിധം: വിശദവിവരങ്ങള്‍ക്ക് www.westerncoal.in സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 21.