ഭാരത് കോക്കിങ് കോള്‍ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു

312
0
Share:

വിവിധ തസ്തികകളിലായി 59 ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഭാരത് കോക്കിങ് കോള്‍ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു . മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ്, ജി.ഡി.എം.ഒ തുടങ്ങി രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അനസ്‌തേഷ്യ, ഡെര്‍മറ്റോളജി, ഇ.എന്‍.ടി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഒബ്‌സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ഒപ്താല്‍മോളജി, ഓര്‍ത്തോപീഡിക്‌സ്, പതോളജി, സൈക്യാട്രി, പള്‍മണറി മെഡിസിന്‍, റേഡിയോളജി, പബ്ലിക് ഹെല്‍ത്ത് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
കോള്‍ ഇന്ത്യയില്‍ നിന്നോ അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നോ വിരമിച്ചവര്‍ക്കാണ് മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത.
ജി.ഡി.എം.ഒ തസ്തികയിലേക്ക് പ്രവര്‍ത്തിപരിചയമില്ലാത്തവര്‍ക്കും അപേക്ഷിക്കാം.
വിശദ വിവരങ്ങള്‍ www.coalindia.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അവസാന തിയതി മേയ് 06

Share: