വിവിധ മത്സര പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം
ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 17 ന്യൂനപക്ഷ പരിശീലന യുവജന കേന്ദ്രങ്ങളിലും 24 പരിശീലന ഉപകേന്ദ്രങ്ങളിലും ജൂലൈ ഒന്നിന് ആരംഭിക്കുന്ന വിവിധ മത്സര പരീക്ഷകളുടെ സൗജന്യ പരിശീലന ബാച്ചുകളിലേയ്ക്ക് മേയ് 19 മുതല്‍ അപേക്ഷ നല്‍കാം.
പി.എസ്.സി, യു.പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, റെയില്‍വേ, ബാങ്കിങ്ങ് പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യം അനുസരിച്ച് റഗുലര്‍, ഹോളിഡേ ബാച്ചുകള്‍ ലഭ്യമാണ്. പൊതുവിജ്ഞാനം, കറന്റ് അഫയേഴ്‌സ്, ജനറല്‍ സയന്‍സ്, ഭാഷാ പരിജ്ഞാനം, (ഇംഗ്ലീഷ്, മലയാളം) ഗണിത പരിജ്ഞാനം വിഷയങ്ങളില്‍ പ്രാപ്തരും, പരിചയ സമ്പന്നരുമായ വിദഗ്ദ ഫാക്കല്‍റ്റികളാണ് ക്ലാസുകള്‍ എടുക്കുന്നത്. മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിനു പുറമേ 20 ശതമാനം സീറ്റുകള്‍ മറ്റ് ന്യൂനപക്ഷ വിഭാഗത്തിന് ലഭിക്കും.
പ്രവേശനം ആഗ്രഹിക്കുന്നവര്‍ എസ്.എസ്.എല്‍.സി ബുക്കിന്റെ പകര്‍പ്പും ഡിഗ്രി മാര്‍ക്ക് ലിസ്റ്റും ഫോട്ടോയും സഹിതം വെബ ്‌സൈറ്റില്‍ ലഭ്യമായിട്ടുള്ള അതത് ജില്ലകളിലെ സെന്ററുകളിലേയ്ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷാ ഫോറം അതത് ജില്ലകളിലെ പരിശീലന കേന്ദ്രത്തില്‍ നിന്നും ലഭിക്കും.
അവസാന തീയതി ജൂണ്‍ 10.
കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ജില്ലകളിലെ പരിശീലന കേന്ദ്രങ്ങളുടെ നമ്പറുകളില്‍ ബന്ധപ്പെടണം. വെബ്‌സൈറ്റ്: www.minoritywelfare.kerala.gov.in