ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ ഒരു പ്രോജക്ടിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ഒരുവർഷത്തെക്കാണ് നിയമനം.
പ്രതിമാസവേതനം: 35,000 രൂപ
യോഗ്യത : ക്ലിനിക്കൽ സൈക്കോളജിയിലുളള ബിരുദാനന്തരബിരുദവും, ക്ലിനിക്കൽ സൈക്കോളജിയിലുളള എം.ഫിൽ ബിരുദവും ഉണ്ടാകണം. സൈക്കോളജിയിലുളള പി.എച്ച്.ഡി അഭികാമ്യം.
ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ എന്നിവയുൾപ്പെടെയുളള അപേക്ഷ ഫെബ്രുവരി 17ന് വൈകിട്ട് അഞ്ചിന് മുമ്പായി സി.ഡി.സിയിൽ ലഭ്യമാക്കണം.
വിശദവിവരങ്ങൾ www.cdckerala.com ൽ ലഭിക്കും.
ഫോൺ: 0471 2553540.