ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ
തിരുവനന്തപുരം: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ ഗ്രേഡ് 2 തസ്തികയിൽ എസ്.സി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവിൽ നിയമനം നടത്തും.
സയൻസ് വിഷയമാക്കി പ്രീഡ്രിഗ്രി/ പ്ലസ്ടു അംഗീകൃത സർവകലാശാല/ ബോർഡ് അല്ലെങ്കിൽ തത്തുല്യയോഗ്യത. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർ.സി.ഐ) അംഗീകരിച്ച ഹിയറിംഗ് ലാംഗ്വേജ് ആൻഡ് സ്പീച്ച് (ഡിഎച്ച്എൽഎസ്) ഡിപ്ലോമയും സർക്കാർ ആശുപത്രിയിലോ അംഗീകൃത സ്ഥാപനങ്ങളിലോ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. അതില്ലെങ്കിൽ ബിഎഎസ്എൽപിയും സർക്കാർ ആശുപത്രിയിലോ അംഗീകൃത സ്ഥാപനങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പ്രായം 01.01.2022ന് 41 വയസ് കവിയാൻ പാടില്ല.
ശമ്പളം 35600-75400.
നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 11നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്ന് എൻ.ഒ.സി ഹാജരാക്കണം.