പരിസ്ഥിതി കാലാവസ്ഥാ ഗവേഷണവും വികസനവും പദ്ധതി

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് നടപ്പിലാക്കുന്ന പരിസ്ഥിതി ഗവേഷണവും കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പദ്ധതികളുടെ ഭാഗമായി ഗവേഷണ പ്രോജക്ടുകള്‍ ക്ഷണിച്ചു.
സംസ്ഥാനത്തൊട്ടാകെയുളള അംഗീകൃത ഗവേഷണ സ്ഥാപനങ്ങള്‍, കോളേജുകള്‍, അംഗീകൃത സന്നദ്ധ സംഘടനകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ക്കും അധ്യാപകര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ (അഞ്ച് കോപ്പികള്‍ വീതം) ജൂണ്‍ 15ന് മുമ്പ് ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് എന്‍വയോണ്‍മെന്റ് ആന്റ് ക്ലൈമറ്റ് ചേഞ്ച്, പളളിമുക്ക്, പേട്ട പി.ഒ, തിരുവനന്തപുരം 695024 എന്ന വിലാസത്തില്‍ ലഭിക്കണം.
ഈ വര്‍ഷത്തെ പ്രമേയങ്ങള്‍, അപേക്ഷയുടെ മാര്‍ഗനിര്‍ദേശങ്ങള്‍, മാതൃകാ അപേക്ഷാഫോറം എന്നിവ സംബന്ധിച്ച് വിശദവിവരങ്ങള്‍ www.envt.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
ഇ-മെയില്‍: envt.dir@kerala.gov.in
ഫോണ്‍: 0471 2742264.