ക്ലാർക്ക് തസ്തിക : ഡെപ്യൂട്ടേഷൻ നിയമനം
എറണാകുളം : കേരള ആൻറി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡൈ്വസറി ബോർഡ്, എറണാകുളം ഓഫീസിൽ ഒഴിവു വരുന്ന ക്ലാർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം. സംസ്ഥാന സർക്കാരിൻറെ വിവിധ വകുപ്പുകളിൽ അസിസ്റ്റൻറ് /ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
അപേക്ഷകർക്ക് ഡി.ടി.പി പരിജ്ഞാനം ഉണ്ടായിരിക്കണം.
അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ അഡൈ്വസറി ബോർഡ്, കേരള ആൻറി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി – 682 026, എറണാകുളം (ഫോൺ 0484 2537411) എന്ന വിലാസത്തിൽ നൽകണം.