സിവിൽ സർവീസസ് പരീക്ഷാ പരിശീലനം

175
0
Share:

തിരുവനന്തപുരം;  കേരള സർക്കാരിൻറെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിൻറെ 82-ാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടോ ഓൺലൈനായോ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കാൻ www.univcsc.com സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം.

നേരിട്ട് സമർപ്പിക്കാൻ അപേക്ഷ ഫോറം ബോട്ടണി ബ്ലോക്കിൽ പ്രവർത്തിക്കുന്ന സി.എസ്.സി.സി ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷകൾ നവംബർ 28 വരെ സ്വീകരിക്കും. ഡിസംബർ 3ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഫോൺ: 9496370425, 8075203646.

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് www.univcsc.com സന്ദർശിക്കുക.

Share: