സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബർ 10ന് : പരീക്ഷാ കേന്ദ്രം മാറ്റാൻ അവസരം

Share:

യു.പി.എസ്.സി നടത്തുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബർ 10ന് നടത്താൻ തീരുമാനമായി. കൊവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിലാണ് ഒക്ടോബറിലേക്ക് പരീക്ഷ മാറ്റിവെച്ചത്.

പരീക്ഷയെഴുതാൻ തയ്യാറെടുക്കുന്നവർക്ക് പരീക്ഷാ കേന്ദ്രം മാറ്റി എടുക്കാനുള്ള അവസരവും അനുവദിച്ചിട്ടുണ്ട്. യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ജൂലൈ 12 മുതൽ 19 വരെയും രണ്ടാം ഘട്ടം ജൂലൈ 26 മുതൽ 30 വരെയും പരീക്ഷാ കേന്ദ്രം മാറ്റി എടുക്കാൻ കഴിയും.

കൂടുതൽ ഉദ്യോഗാർത്ഥികൾ പരീക്ഷയെഴുതുന്ന സാഹചര്യത്തിൽ കൂടുതൽ പരീക്ഷാ കേന്ദ്രങ്ങളും പുതുതായി അനുവദിച്ചിട്ടുണ്ട്.

Share: