സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷ: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

351
0
Share:

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷൻ, സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് യു.പി.എസ്.സി വെബ്‌സൈറ്റില്‍ ഇപ്പോൾ ലഭ്യമാണ് . www.upsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അഡ്മിറ്റ് കാര്‍ഡ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം.

മെയിന്‍ പരീക്ഷ 2021 ജനുവരി 8,9,10,16,17 തീയതികളിലായാണ് നടക്കുന്നത്. രാവിലത്തെ സെഷന്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും ഉച്ച സെഷന്‍  രണ്ടു മുതല്‍ വൈകുന്നേരം അഞ്ച് വരെയുമായിരിക്കും.

അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ www.upsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോം പേജില്‍ UPSC Civil Services Admit Card 2020 for main exam എന്ന ലിങ്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. മറ്റൊരു പേജ് തുറക്കപ്പടും. അവിടെ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കണം. നിങ്ങളുടെ അഡ്മിറ്റ് കാര്‍ഡ് സ്‌ക്രീനില്‍ കാണാന്‍ കഴിയും. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കാം.

2021 ജനുവരി 17 വരെ അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി www.upsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share: