സിവില്‍ സര്‍വീസ് പരിശീലനം

Share:

കൊല്ലം: സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന യു പി എസ് സി സിവില്‍ സര്‍വീസ് പരീക്ഷയുടെ പരിശീലന ക്ലാസിലേക്ക് അപേക്ഷിക്കാം. അക്കാദമിയുടെ കൊല്ലം ഉള്‍പ്പെടെ സംസ്ഥാനത്തെ ആറ് പ്രധാന കേന്ദ്രങ്ങളിലേക്കും ഓണ്‍ലൈനായി ഒറ്റ അപേക്ഷ നല്‍കിയാല്‍ മതിയാകും.

ഏപ്രില്‍ 30 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കഴിഞ്ഞവരും 2023 -ല്‍ ഡിഗ്രി പൂര്‍ത്തിയാക്കുന്നവര്‍ക്കുമാണ് അവസരം. യു പി എസ് സി പ്രിലിംസ്, മെയിന്‍സ് പരീക്ഷക്കുള്ള ഒരു വര്‍ഷത്തെ പരിശീലന ക്ലാസ്സുകളാണ് നടത്തുന്നത്. എസ് സി/എസ് ടി, മറ്റു പിന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യമുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നൂറ് വിദ്യാര്‍ഥികള്‍ക്ക് ഫീസ് റീഇമ്പേഴ്‌സ് ചെയ്യാം.

കൂടുതൽ വിവരങ്ങള്‍ക്ക് kscsa.org ലോ കൊല്ലം , ടി കെ എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ക്യാമ്പസ് ഹെല്‍പ് ഡെസ്‌കുമായോ ബന്ധപ്പെടാം.

ഫോണ്‍: 0474-2967711, 8281098867.

കോഴിക്കോട് : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) 2023-2024 റഗുലർ ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.kscsa.org എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 28 വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അപേക്ഷാ ഫീസ് 200 രൂപ.

പ്രവേശന പരീക്ഷ ഏപ്രിൽ 30 നു 11 മണിമുതൽ ഉച്ചക്ക് 1 മണി വരെ നടക്കും. 50 ശതമാനം സീറ്റുകൾ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 10 ശതമാനം സീറ്റുകൾ എസ്.സി/എസ്.ടി വിഭാഗക്കാർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് ട്യൂഷൻ ഫീസ് സൗജന്യമാണ്.

ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത.

കൂടുതൽ വിവരങ്ങൾക്ക് : 0494 2665489, 8848346005, 9846715386, 9645988778

Share: