വാക് ഇന്‍ ഇന്റര്‍വ്യൂ 27 ന്

Share:

കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ് കൊല്ലം മേഖലയില്‍ ആരംഭിക്കുന്ന എ.സി.ആര്‍ ലാബിലേക്ക് ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി തസ്തികയില്‍ ദിവസ വേതന/കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് 27 ന് രാവിലെ 10 മണിക്ക് കൊല്ലം റീജിയണല്‍ മാനേജരുടെ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത (സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ബി.എസ്.സി എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി), പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായെത്തണം.

Share: